പുനലൂർ: തെന്മല ഗ്രാമപഞ്ചായത്തിലെ അഞ്ചേക്കർ - അംബിക്കോണം - പുതുപ്പടപ്പ് റോഡ് തകർന്ന് ഇതുവഴി കാൽനടയാത്ര പോലും ദുഷ്‌കരമായി തീർന്നു. റോഡിന്റെ 300 മീറ്ററോളം ഭാഗമാണ് തകർച്ച നേരിടുന്നത്. 30 വർഷമായി പുനരുദ്ധാരണ ജോലികൾ നടത്താത്ത റോഡിൽ ഇപ്പോൾ വൻകുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടിരിക്കുകയാണ്.
തോട്ടം തൊഴിലാളികൾ അടക്കം അൻപതോളം കുടുംബങ്ങളുടെ സഞ്ചാർമാഗ്ഗമാണിത്. ദേശീയപാതയിലെ വെള്ളിമലയിൽ നിന്ന് പുത്തൻകട വഴി ചാലിയക്കരയിൽ എത്തുന്ന പ്രധാന റോഡിന്റെ ഭാഗമാണ് തകർന്ന് കിടക്കുന്നത്. പാതയോട് ചേർന്ന തോടിന് സംരക്ഷണ ഭിത്തിയും ചെറിയ പാലവും നിർമ്മിച്ചെങ്കിലും പാത നവീകരണം അനന്തമായി നീളുകയാണ്.