കൊല്ലം: അദ്ധ്യാപന മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് റോട്ടറി ക്ളബ് ഒഫ് കൊല്ലം റസിഡൻസി കുടുംബ സംഗമത്തിൽ റോട്ടറി നേഷൻ ബിൽഡർ അവാർഡ് സമ്മാനിച്ചു. വെള്ളിമൺ വി.വി.എച്ച്.എസ്.എസ് അദ്ധ്യാപകൻ ജോസ് ജോർജ്ജ്, പേരൂർ എം.വി.ജി.എച്ച്.എസ്.എസ് അദ്ധ്യാപിക ലളിതാഭായി, മയ്യനാട് കെ.പി.എം മോഡൽ സ്കൂൾ അദ്ധ്യാപിക മായാ സുജിത്ത് എന്നിവർ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ.പി. രാമചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി, ക്ലബ് പ്രസിഡന്റ് ബി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കാൻസർ രോഗികൾക്ക് യോഗത്തിൽ ധനസഹായം നൽകി. മുതിർന്ന ക്ളബ് കുടുംബാംഗങ്ങളെയും ഡോക്ടേഴ്സ് ദിനത്തിലും ഗാന്ധി ജയന്തി ദിനത്തിലും റോട്ടറി ക്ളബ് ഐ.എം.എ ബ്ളഡ് ബാങ്കിൽ നടത്തി. രക്തദാന ക്യാമ്പിൽ പങ്കെടുത്തവരെയും ആദരിച്ചു.
റോട്ടറി ലിറ്ററസി ചെയർമാൻ ബി. രവികുമാർ, അസി.ഗവർണർ എൻ. പത്മകുമാർ, പട്ടത്താനം എസ്.എൻ.ഡി.പി യു.പി സ്കൂൾ മുൻ പ്രഥമാദ്ധ്യാപകൻ ആർ. രാധാകൃഷ്ണൻ, ക്ളബ് സെക്രട്ടറി അച്ചുമഠം ജവാദ് ഹുസൈൻ, ചന്ദ്രസേനൻ, കെ.ബി. രഘുനാഥ്, മുരുകൻ തുടങ്ങിയവർ സംസാരിച്ചു.