കൊട്ടാരക്കര: നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് യൂണിറ്റിന്റെയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേസ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കരിയർ എക്സ്പോ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി വിദ്യാധരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പി.ടി.എ പ്രസിഡന്റ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. സുരേഷ്കുമാർ, കരിയർ ഗൈഡ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, വിവേക് വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ശ്രീഹരി നേതൃത്വം നൽകി. നാഷണൽ ട്രെയിനർ സനിൽകുമാർ, സായി സേനൻ എന്നിവർ ക്ലാസ് നയിച്ചു.