തൊടിയൂർ: കോൺഗ്രസ് പ്രവർത്തകൻ തൊടിയൂർ മുഴങ്ങോടി പാട്ടുപുരയ്ക്കൽ വടക്കതിൽ രാജു (34) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വള്ളികുന്നം വട്ടയ്ക്കാട്ട് ക്ഷേത്രത്തിന് സമീപമായിരുന്ന സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രാജു സമീപത്തെ കടയിൽ നിന്ന് നാരങ്ങാവെള്ളം കുടിച്ച ശേഷം സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം നടന്നു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ കരുണാകരന്റെയും കാർത്ത്യായനിയുടെയും മകനാണ്. സഹോദരൻ: രാജൻ.