കുന്നത്തൂർ: കെ.പി.സി.സി മുൻ സെക്രട്ടറി കുന്നത്തൂർ ബാലന്റെ നിര്യാണത്തിൽ കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം അനുശോചനം രേഖപ്പെടുത്തി. കെ.പി.സി.സി വക്താവ് രാജ് മോഹൻ ഉണ്ണിത്താൻ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ടി.എ. സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, ഡോ. പ്രതാപവർമ്മതമ്പാൻ, എഴുകോൺ നാരായണൻ, എം.വി. ശശികുമാരൻനായർ, മംഗലത്ത് രാഘവൻനായർ, കാരുവള്ളി ശശി, പി. രാജേന്ദ്രപ്രസാദ്, അഡ്വ. കാഞ്ഞിരവിള അജയകുമാർ, വൈ. ഷാജഹാൻ, പി.കെ. രവി, കെ. സുകുമാരൻനായർ, തുണ്ടിൽ നൗഷാദ്, സുരേഷ് ചന്ദ്രൻ, വൈ. നജീം, കുന്നത്തൂർ പ്രസാദ്, കാരയ്ക്കാട്ട് അനിൽ, സി.പി.എം കുന്നത്തൂർ ലോക്കൽ സെക്രട്ടറി ജി. പ്രിയദർശിനി, സി.പി.ഐ ലോക്കൽ സെക്രട്ടറി ബി. ഹരികുമാർ, കെ. തമ്പാൻ, ബി. അരുണാമണി, അഡ്വ. കണ്ണൻ, ഖുറേഷി, പ്രവീൺ കൊടുവാർക്കം, ഹരികുമാർ കുന്നത്തൂർ, ബിജുലാൽ നിലയ്ക്കൽ, ഷീജ രാധാകൃഷ്ണൻ, അതുല്യ രമേശൻ, ടി.കെ പുഷ്പകുമാർ, തെങ്ങുംതുണ്ടിൽ രാധാകൃഷ്ണപിള്ള, ശ്രീദേവിഅമ്മ, ശ്രീകല, ജയശ്രീ രമണൻ, പി.കെ. രാധ, രമാദേവിപിള്ള, കുന്നത്തൂർ ഗോവിന്ദപിള്ള, ബേബി ജോൺ എന്നിവർ പ്രസംഗിച്ചു