കൊല്ലം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന തെറ്റായ സാമ്പത്തിക നയങ്ങൾ തിരുത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് എൻ.ജി.ഒ അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. ജില്ലാ പ്രസിഡന്റ് സി.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷീനാ മുരളി സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി.കെ. ശശിധരൻ, ജനറൽ സെക്രട്ടറി വിഷ്ണുമോഹൻ, എൻ.എസ്. കുഞ്ഞുമോൻ, എൻ. രാധാകൃഷ്ണൻ, എന്നിവർ ക്ലാസ് നയിച്ചു. ജില്ലാ ഭാരവാഹികളായ ഓമനക്കുട്ടൻ, വാസുദേവൻ, അശോകൻ, പുഷ്പാംഗദൻ, സി.കെ. അജിത് കുമാർ, സുജാത എന്നിവർ നേതൃത്വം നൽകി.