aiswa
കലയ്‌ക്കോട് ഐശ്വര്യ പബ്ലിക് സ്കൂൾ ദുരന്ത നിവാരണ സമിതി പരവൂർ അഗ്നിശമന സേനാ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്

കൊല്ലം: കലയ്‌ക്കോട് ഐശ്വര്യ പബ്ലിക് സ്കൂൾ ദുരന്ത നിവാരണ സമിതി പരവൂർ അഗ്നിശമന സേനാ വിഭാഗത്തിന്റെ സഹകരണത്തോടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിവിധ അപകടങ്ങൾ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതലുകളെ കുറിച്ച് സ്റ്റേഷൻ ഓഫീസർ ഡി. ഉല്ലാസ് ക്ളാസെടുത്തു. അഗ്നിശമന യന്ത്രത്തിന്റെ പ്രവർത്തനം വിഡിയോ പ്രദർശനത്തിലൂടെ ഫയർമാൻ അഖിൽ മനസിലാക്കി കൊടുത്തു. അഗ്നിശമന സേനാ വിഭാഗത്തിന്റെ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് വിഡിയോ പ്രദർശനവും നടന്നു.
സ്കൂൾ ചെയർമാൻ ആർ. രാമചന്ദ്രൻ പിള്ള, പ്രിൻസിപ്പൽ എസ്. ശ്രീന, അഡ്മിനിസ്ട്രേറ്റർ പി. രാജഗോപാലപിള്ള എന്നിവർ പ്രസംഗിച്ചു. ദുരന്ത നിവാരണ സമിതി കോ ഓർഡിനേറ്റർ ആർ. ബിജു സ്വാഗതവും അദ്ധ്യാപിക ലീനാ മണി നന്ദിയും പറഞ്ഞു.