cow
മങ്ങാട് ബൈപാസ്സിന് സമീപത്തെ ഓടയിൽവീണ പശുവിനെ ഫയർഫോഴ്സും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തുന്നു

കൊല്ലം: മങ്ങാട് ബൈപ്പാസ് റോഡരികിലെ ഓടയിൽ അകപ്പെട്ട പശുവിനെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. മങ്ങാട് സുജ ഭവനിൽ ബാലുവിന്റെ പശുവാണ് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ഓടയിൽ അകപ്പെട്ടത്. വിവരം അറിഞ്ഞ് കടപ്പാക്കടയിൽ നിന്നെത്തിയ അസി. സ്റ്റേഷൻ ഓഫീസർ പ്രസന്നൻപിള്ള, ലീഡിംഗ് ഫയർമാൻ പി. ശിവശങ്കർ, ഫയർമാന്മാരായ ഷിബു മുരളി, വിമൽകുമാർ, സൈനി എന്നിവരുടെ നേതൃത്വത്തിലാണ് പശുവിനെ രക്ഷിച്ചത്. നാട്ടുകാരും സഹായത്തിനുണ്ടായിരുന്നു. വീഴ്ചയിൽ കാലിന് പരിക്കേറ്റ പശുവിന് വെറ്ററിനറി ഡോക്ടറെത്തി ചികിത്സ നൽകി.