കുണ്ടറ: എസ്.എൻ.ഡി.പി യോഗം പെരുമ്പുഴ പുനുക്കന്നൂർ ശാഖയിൽ കുമാരി സംഘത്തിന്റെ ഉദ്ഘാടനം യൂണിയൻ ആക്ടിംഗ് സെക്രട്ടറിയും കുമാരിസംഘം കോ ഓർഡിനേറ്ററുമായ കാവിള എം. അനിൽകുമാർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിയൻ സെക്രട്ടറി ശ്യാമളാ ഭാസി മുഖ്യ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ലളിത ദേവരാജൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിജയാംബിക, മല്ലാക്ഷി, വനജ രവീന്ദ്രൻ, കുമാരിസംഘം യൂണിയൻ പ്രസിഡന്റ് ലാവണ്യ, സെക്രട്ടറി അതുല്ല്യ, ട്രസ്റ്റ് ബോർഡ് മെമ്പർ പെരുമ്പുഴ സന്തോഷ്, ശാഖാ സെക്രട്ടറി അജിത്കുമാർ, വൈസ് പ്രസിഡന്റ് മിനി, വനിതാസംഘം ശാഖാ പ്രസിഡന്റ് വസന്തകുമാരി, സെക്രട്ടറി ചിത്രലേഖ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അനഘ സന്തോഷ് (പ്രസിഡന്റ്), ആദർശാ (വൈസ് പ്രസിഡന്റ്), ആദിത്യ (സെക്രട്ടറി), അനാമിക (യൂണിയൻ പ്രതിനിധി), അമൃത, കാർത്തിക, അഭിരാമി, സ്നേഹ, ആദിത്യ രാജ്, ദേവിക, അമിത, ആര്യ, അഞ്ചന(എക്സി. കമ്മിറ്റി അംഗങ്ങൾ)