rsp
ആർ.എസ്.പി ചാത്തന്നൂർ‌ മണ്ഡലം സമ്മേളനം പാരിപ്പള്ളിയിൽഎൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

പാരിപ്പള്ളി: കേരളത്തിലെ സാമൂഹിക അന്തരീക്ഷം സംഘർഷഭരിതമാക്കാനുള്ള നടപടികളാണ് ബി.ജെ.പിയും സി.പി.എമ്മും പിന്തുടരുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. ആർ.എസ്.പി ചാത്തന്നൂർ‌ മണ്ഡലം സമ്മേളനം പാരിപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായുന്നു അദ്ദേഹം.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിശ്വാസത്തെ മതപരമായ ധ്രുവീകരണത്തിന് ബി.ജെ.പിയും സാമുദായിക ധ്രുവീകരണത്തിന് സി.പി.എമ്മും ഉപയോഗിക്കുകയാണ്. ഒരുമയോടെ കഴിയുന്ന ജനതയെ മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് സൗഹൃദാന്തരീക്ഷം തകർക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫിലിപ്പ് കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം രാജേന്ദ്രപ്രസാദ്, പ്ലാക്കാട് ടിങ്കു, രാജൻകുറുപ്പ്, സുഭദ്രാമ്മ, വിനിൽകുമാർ, തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.