jadam
പരവൂർ തെക്കുംഭാഗം കടപ്പുറത്ത് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം പൊലീസ് പരിശോധിക്കുന്നു

പരവൂർ: തെക്കുംഭാഗം കാപ്പിൽ ബീച്ചിൽ മാസങ്ങൾ പഴക്കമുള്ള ജീർണിച്ച മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ചാക്ക്കെട്ട് കടൽതീരത്തേക്ക് വലിച്ചെറിയുന്നത് കണ്ട പരിസരവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. ആറു മാസത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അരയ്ക് താഴോട്ടുള്ള ദാഗം മാത്രമാണുള്ളത്. അഴുകിയ തലയോട്ടിയുമുണ്ട്. വിദേശ നിർമ്മിത ബാഗിൽ പട്ടും 2 വെള്ള മുണ്ടും, ചെങ്കൽ പൊടിയും ഉണ്ടായിരുന്നു. കുഴിച്ചിട്ട മൃതദേഹം മാന്തി എടുത്തതോണോ എന്നും സംശയിക്കുന്നു. പൊലീസിന്റെ ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പരവൂർ പൊലീസ് മേൽനടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിറ്റി പൊലീസ് കമ്മിഷണർ പി.കെ മധു, ചാത്തന്നൂർ എ.സി.പി ജവഹർജനാർദ് തുടങ്ങിയവരും ഫോറൻസിക് വിദഗ്‌ദ്ധരും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി