കുണ്ടറ: ദേശീയ പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി മുഖത്തല ബ്ലോക്കിലെ വനിതാ ശിശു വികസന വകുപ്പ് പെരുമ്പുഴ ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പോഷകാഹാര വാരാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയകുമാരി, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ ഗോപൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗിരിഷ്‌കുമാർ, ഐ.സി.ഡി.എസ് സുപ്പർവൈസർമാരായ ജയശ്രീ, ജിനി ചന്ദ്രൻ എന്നിവർ സംസാരിച്ചു.