photo
കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ചന്ദനത്തോപ്പ് ഗവ.ഐ.ടി.ഐയിൽ സംഘടിപ്പിച്ച ഉണർവ് ജാഗ്രതാ സദസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുശീല ഉദ്ഘാടനം ചെയ്യുന്നു. ബി.സോളമൻ, നിസാം തുടങ്ങിയവർ സമീപം.

കുണ്ടറ: കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ചന്ദനത്തോപ്പ് ഗവ.ഐ.ടി.ഐയിൽ ഉണർവ് ജാഗ്രതാ സദസ് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുശീല ഉദ്ഘാടനം ചെയ്തു. സുരേഷ് മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ട്രഷറർ ബി. സോളമൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം നിസാം, ഏരിയ സെക്രട്ടറി മെൽവിൻ ജോസ്, ഏരിയ വൈസ് പ്രസിഡന്റ് എം.എൻ. ബിനു എന്നിവർ സംസാരിച്ചു. രഞ്ജിത്ത് സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.