അഞ്ചൽ: .അഞ്ചൽ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവത്തിനിടെ ബഹളമുണ്ടാക്കിയ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു. പ്ളസ് വണ്ണുകാർ കലാപരിപാടി നടത്തുമ്പോൾ പ്ളസ്ടു വിദ്യാർത്ഥികൾ സ്റ്റേജിൽക്കയറി ബഹളമുണ്ടാക്കി തടസപ്പെടുത്തി.. ഇതിൽഏതാനും കട്ടികൾക്ക് പരിക്കേറ്റു. .അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പൊലീസിനെ വിളിച്ചുവരുത്തി. ഇതറിഞ്ഞ പ്രശ്നക്കാരായ വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടു.
രക്ഷാകർത്താക്കളെ വിളിച്ചു വരുത്തി ചർച്ച നടത്തിയ ശേഷമാണ് പ്രശ്നമുണ്ടാക്കിയ ഏഴ് വിദ്യാർത്ഥികളെ സസ്പൻഡ് ചെയ്തത്.