vyapari
കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെയും വ്യാപാരഭവൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച പ്രളയസഹായനിധി വിതരണവും ജില്ലാ പ്രവർത്തക സമ്മേളനവും മന്ത്രി കെ. രാജു ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: പ്രളയം വിതച്ച നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഇനിയും പൂർത്തിയായിട്ടില്ലെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ കമ്മിറ്റി സ്വരൂപിച്ച പ്രളയ സഹായനിധി വിതരണവും ജില്ലാ പ്രവർത്തക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയത്തെ തുടർന്ന് ഒരു മാസത്തോളം കച്ചവട സ്ഥാപനങ്ങളിൽ തൊഴിൽ ഇല്ലാതായി നിർമ്മാണ മേഖല സ്തംഭിച്ചു. ഇതൊന്നും നഷ്ടത്തിന്റെ കണക്കിൽ ഉൾപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ വി. രാജേന്ദ്രബാബു, എം. നൗഷാദ് എം.എൽ.എ, സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി, വൈസ് പ്രസിഡന്റ് പി.എ.എം. ഇബ്രാഹിം, പാലക്കാട് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ, പത്തനംത്തിട്ട ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാൻ, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി വി. സബിൻരാജ്, കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ ട്രഷറർ എസ്. കബീർ, വൈസ് പ്രസിഡന്റുമാരായ ബി. രാജീവ്, കെ. രാമഭദ്രൻ, നേതാജി ബി. രാജേന്ദ്രൻ, എസ്. നൗഷറുദീൻ, എൻ. രാജീവ്, കെ.ജെ. മേനോൻ, സെക്രട്ടറിമാരായ ജോജോ എബ്രഹാം, ജി. രാജൻ കുറുപ്പ്, എസ്. രമേശ് കുമാർ, ഡി. വാവച്ചൻ തുടങ്ങിയവർ സംസാരിച്ചു.