കൊല്ലം: കോൺഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്രിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ചരമവാർഷികാചരണം സംഘടിപ്പിച്ചു. അപ്‌സരാ ജംഗ്ഷനിൽ നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ശിവരാജൻ, പട്ടത്താനം ഗോപാലകൃഷ്ണൻ, മധുസൂദനൻ, അശോക് കുമാർ, അഫ്‌സൽ തമ്പോര്, ഷിഹാബുദ്ദീൻ, ഷെഫീക്ക്, അഭിലാഷ് എന്നിവർ പങ്കെടുത്തു.