പരവൂർ: സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി (എസ്.ആർ.പി) ജില്ലാ പ്രവർത്തക സമ്മേളനം കുറുമണ്ടൽ അനിതാഭവൻ ഹാളിൽ സംസ്ഥാന സെക്രട്ടറി എ.എൻ. പ്രേംലാൽ ഉദ്‌ഘാടനം ചെയ്തു. പരവൂർ ജി. മോഹൻലാൽ അദ്ധ്യക്ഷത വഹിച്ചു. മധു മാറനാട്, നാരുവാമൂട് കെ. കുമാർ, ബി. സ്വാമിനാഥൻ, ഡി. ഉമാദേവി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പരവൂർ ജി. മോഹൻലാൽ (പ്രസിഡന്റ് ), എസ്. ശാന്തിനി (വൈസ് പ്രസിഡന്റ്), യു. സനൽ (സെക്രട്ടറി), ബി. സ്വാമിനാഥൻ (ജോയിന്റ് സെക്രട്ടറി), ഡി.ഉമാദേവി (ട്രഷറർ). മധു മാറനാട്(സംസ്ഥാന കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് കെ. നളൻ, ഷൈജു പാലോട്, എം.ഉണ്ണി, ബി. ഷൈജു, സുശീലൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.