കൊല്ലം: മുസ്ലീം ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ മഹല്ല് ജമാഅത്തുകളെയും സഹകരിപ്പിച്ച് നബിദിനാഘോഷം സംഘടിപ്പിക്കാൻ കൊല്ലത്ത് ചേർന്ന സംഘാടക സമിതിയോഗം തീരുമാനിച്ചു. സംഘാടകസമിതിയുടെ ചെയർമാനായി ജമാഅത്ത് കൗൺസിലർ എസ്. നാസറുദ്ദീനെ തിരഞ്ഞെടുത്തു. നബിദിനാഘോഷത്തിന്റെ ഭാഗമായുള്ള ഫണ്ട് സ്വരൂപണം മങ്ങാട് അബ്ദുൽ ലത്തീഫിൽ നിന്ന് സ്വീകരിച്ചുകൊണ്ട് ചെയർമാൻ എസ്. നാസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. തൊടിയിൽ ലൂക്ക്മാൻ, എ. ഹബീബ് സേട്ട്, എ. ഇഖ്ബാൽകുട്ടി, എ.ആർ. ഷറഫുദ്ദീൻ, എ.കെ. ജോഹർ, കലതിക്കാട് നിസാർ, പെരിയ വീട്ടിൽ ഷംസുദീൻ, അയത്തിൽ അസനാരുപിള്ള, നുജുമുദ്ദീൻ അഹമ്മദ്, അസിം പിള്ളമഠം, മണലിൽ സുബൈർ എന്നിവർ സംസാരിച്ചു.