ചാത്തന്നൂർ: ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇടനാട് ആലുവിള പടിഞ്ഞാറ്റതിൽ സുരേഷ്‌കുമാർ (47) മരിച്ചു. 27ന് ഉച്ചയ്ക്ക് ശീമാട്ടി ജംഗ്ഷനിലായിരുന്നു അപകടം. ഫർണിച്ചർ തൊഴിലാളിയായിരുന്ന സുരേഷ് സ്കൂട്ടറിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടയിൽ തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികർക്കും അപകടത്തിൽ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കഴിഞ്ഞദിവസം രാത്രിയോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരിച്ചു. ഭാര്യ: ഉഷാകുമാരി. മക്കൾ: കാർത്തിക്, ആഷിഖ്.