ചാത്തന്നൂർ: മാമ്പള്ളിക്കുന്നം പുളിയഴികത്ത് വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ മകൻ ഹേമചന്ദ്രനെ (51, മണി, റിട്ട. ബി.എസ്.എഫ്) വീടിന് സമീപം ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹേമചന്ദ്രൻ രാത്രി ബൈക്കിൽ വീട്ടിലെത്തിയിരുന്നു. പിന്നീട് പുറത്തേക്ക് നടന്ന് പോയപ്പോൾ ഓടയിൽ വീണതാകാമെന്ന് കരുതുന്നു. രാവിലെ വഴിയാത്രക്കാർ ഹേമചന്ദ്രൻ ഓടയിൽ വീണ് കിടക്കുന്നത് കണ്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. എ.സി.പി ജവഹർജനാർദ് എത്തി ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മാതാവ്: കെ. ലക്ഷ്മിക്കുട്ടിഅമ്മ ഭാര്യ: ഷീജലത. മക്കൾ: ആദിത്യ എസ് .ചന്ദ്രൻ, എബിൻ എസ്. ചന്ദ്രൻ. ചാത്തന്നൂർ പൊലീസ് കേസെടുത്തു.