ob-sivadasan

കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ കുലശേഖരപുരം നീലികുളം ചെറുവള്ളിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ശിവദാസൻ (66) തൽക്ഷണം മരിച്ചു. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത സുഹൃത്ത് ആനന്ദൻ (61) പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ രാത്രി 8.30 മണിയോടെ ആനന്ദ നഴ്സിംഗ് ഹോം ജംഗ്ഷന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. കൊടിക്കര ശ്രീ ഭുവനേശ്വരി ക്ഷേതത്തിലേക്ക് ആയില്യപൂജയ്ക്കുള്ള സാധനങ്ങൾ വാങ്ങി തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ ബസ് ഇടിച്ച് തെറിച്ച് വീണ ശിവദാസന്റെ ദേഹത്ത് കൂടി ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുധ. മക്കൾ: ദീപക്, വൈശാഖ്. മരുമകൾ: ദർശന.