തൃശൂർ: മലയാളചെറുകഥയിൽ ആധുനികതയെ ആഖ്യാനംകൊണ്ട് മറികടന്ന ഏക എഴുത്തുകാരനായിരുന്നു സി.വി. ശ്രീരാമനെന്ന് ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. അയനം സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ കോ-ഓപ്പറേറ്റീവ് ആർട്‌സ് ആന്റ് സയൻസ് കോളേജിന്റെ സഹകരണത്തോടെ കോളേജ് ആഡിറ്റോറിയത്തിൽ നടന്ന സി.വി. ശ്രീരാമന്റെ പതിനൊന്നാം ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോ-ഓപ്പറേറ്റീവ് കോളേജ് പ്രസിഡന്റ് അഡ്വ. കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷതവഹിച്ചു. അടിസ്ഥാനതലത്തിൽ കർമ്മനിരതനായ പൊതുപ്രവർത്തകനായിരുന്നു സി.വി ശ്രീരാമനെന്ന് കെ.പി. വിശ്വനാഥൻ പറഞ്ഞു. ടി.ജി. അജിത, അനു പാപ്പച്ചൻ, അയനം ചെയർമാൻ വിജേഷ് എടക്കുന്നി, ടി.എസ്. സജീവൻ, എസ്. അരുണ, ടി.ഡി. ഷീല, ശ്രീനന്ദിനി വി.എൻ., പി.വി. ഉണ്ണികൃഷ്ണൻ, അമൽ ശങ്കർ എന്നിവർ പ്രസംഗിച്ചു.