തൃശൂർ: മെഡിക്കൽ കോളേജിൽ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് റേഡിയേഷൻ ബ്ലോക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അനിൽ അക്കര എം.എൽ.എ അറിയിച്ചു. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി എൽ.ഇ.ഡി വിളക്കുകളും, ബഡ്ജറ്റ് വിഹിതം ഉപയോഗിച്ചു കൊണ്ട് ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും ആരംഭിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നും 3.5 കോടി രൂപ വകയിരുത്തിയാണ് പുതിയ റേഡിയേഷൻ യന്ത്രം സ്ഥാപിക്കുന്നത്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായുള്ള അവലോകന യോഗം എം.എൽ.എ യുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.എ. ആൻഡ്രൂസ്, അസി. ഡെവലപ്പ്‌മെന്റ് കമ്മിഷണർ അയന, കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജെ. ഷാജു, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജിമ്മി ചൂണ്ടൽ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.