കൊടുങ്ങല്ലൂർ: ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് മീ ടൂ ഹാഷ് ടാഗിലൂടെ എം.എൽ.എ കൂടിയായ നടൻ മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടർന്ന് മഹിളമോർച്ച പ്രവർത്തകർ മുകേഷിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മഹിളാമോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയതിനൊടുവിൽ ചന്തപ്പുരയിലാണ് കോലം കത്തിക്കലുണ്ടായത്. മണ്ഡലം പ്രസിഡന്റ് മായ സജീവിന്റെ നേതൃത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഡോ. ആശലത, ശാലിനി വെങ്കിടേഷ്, ഷീല താരനാഥ്‌, പ്രസന്ന പ്രകാശൻ, രശ്മിബാബു, സെൽമ ഹരിലാൽ എന്നിവർ നേതൃത്വം നൽകി.