തൃശൂർ: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ മൂന്നാം കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം നാളെ മുതൽ 14 വരെ തൃശൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളനം നാളെ വൈകിട്ട് അഞ്ചിന് തേക്കിൻകാട് മൈതാനിയിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 13, 14 തീയതികളിൽ സാഹിത്യ അക്കാഡമി ഹാളിൽ ചേരും. 260 പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾക്ക് സമ്മേളനം രൂപം നൽകും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. രാജീവൻ, ഡോ. പി.എസ്. ബാബു, മിനി കെ. ഫിലിപ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.