school
വിദ്യാർത്ഥികൾ ചിത്രപ്രദർശനം നോക്കി കാണുന്നു.

തൃപ്രയാർ: തൃപ്രയാർ ശ്രീവിലാസ് സ്‌കൂളിൽ ഗാന്ധിജി ജയന്തി വാരാഘോഷത്തോട് അനുബന്ധിച്ച് ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാനസംഭവങ്ങൾ ഉൾപ്പെടുത്തി ചിത്രപ്രദർശനം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ടി. ലതടിച്ചർ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വത്സൻ കുറുപ്പത്ത് അദ്ധ്യക്ഷതവഹിച്ചു. പ്രവീൺമാസ്റ്റർ ആശംസാപ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി കെ. ബീനടിച്ചർ സ്വാഗതവും കൺവീനർ ഷൈൻമാസ്റ്റർ നന്ദിയും പറഞ്ഞു.