ചാവക്കാട്: ഒരുമനയൂർ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ആത്മ പദ്ധതി പ്രകാരം കിസാൻ ഗോഷ്ടി കർഷക സംഗമം നടത്തി. പ്രളയാനന്തര കാർഷിക മേഖലയുടെ പുനർനിർമ്മാണത്തെക്കുറിച്ചും വിവിധ കാർഷിക വിളകളെക്കുറിച്ചും മത്സ്യക്കൃഷിയെക്കുറിച്ചും സെമിനാറുകൾ നടത്തി. കർഷക സംഗമം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ആഷിത അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സജീവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ നഷറ, ജ്യോതി ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.സി. ചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ കെ.വി. രവീന്ദ്രൻ, കെ.ജെ. ചാക്കോ, സിന്ധു അശോകൻ, ഹംസക്കുട്ടി, ഷൈനി ഷാജി, ആത്മ പ്രോജക്ട് ഡയറക്ടർ അനിത കരുണാകരൻ, ആത്മ ഡെപ്യൂട്ടി ഡയറക്ടർ റാണി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.പി. ബൈജൂ, കൃഷി ഒാഫീസർ വി.എസ്. പ്രതീഷ് എന്നിവർ സംസാരിച്ചു. കാർഷിക സർവകലാശാലയിലെ പ്രൊഫസർ ഡോ. ഇളങ്കോവൻ, ആത്മ ബി.ടി.എം ബിനീഷ് കെ. മുകുന്ദൻ എന്നിവർ ക്ലാസെടുത്തു.