ഗുരുവായൂർ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കൂട്ടപ്രാർത്ഥന നടത്തി. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് നിയമനടപടികളുമായി മുന്നോട്ടുനീങ്ങുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ അഭിനന്ദിച്ചു. യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ. രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. മുരളീധരൻ, കെ. ഗോപാലൻ, ഡോ. വി. അച്യുതൻകുട്ടി എന്നിവർ സംസാരിച്ചു. പി.വി. സുധാകരൻ, അരവിന്ദൻ പല്ലത്ത്, ശിവരാമൻ നായർ പള്ളിപ്രം, വനിതാ യൂണിയൻ പ്രസിഡന്റ് കെ. കോമളവല്ലി, സെക്രട്ടറി ജ്യോതി രവീന്ദ്രനാഥ്, ബിന്ദു നാരായണൻ എന്നിവർ കൂട്ടപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.