ചാലക്കുടി: റഫേൽ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ചാലക്കുടിയിൽ സായാഹ്ന ധർണ്ണ നടത്തി. അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സി.ജി. ബാലചന്ദ്രൻ അദ്ധ്യക്ഷനായി. ബിജു പി.കാവുങ്ങൽ, ഒ.എസ്. ചന്ദ്രൻ, ഷാജു വടക്കൻ, ഐ.ഐ. അബ്ദുൾ മജീദ്, വി.ഒ. പൈലപ്പൻ, മേരി നളൻ എന്നിവർ പ്രസംഗിച്ചു.