award
ചാലക്കുടി എസ്.ഐക്ക് പി.അശോകൻ അവാർഡ് ബി.ഡി. ദേവസി എം.എൽ.എ സമ്മാനിക്കുന്നു

ചാലക്കുടി: സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് മുൻ നിരയിൽ പ്രവർത്തിച്ചിരുന്ന പി. അശോകന്റെ 11-ാം അനുസ്മരണ ദിനം ആചരിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകമാറിന്റെ അദ്ധ്യക്ഷതയിൽ മർച്ചന്റ്‌സ് ഹാളിൽ നടന്ന യോഗം ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. അശോകൻ മെറട്ടോറിയസ് അവാർഡ് എസ്.ഐ: ജയേഷ് ബാലന് ബി.ഡി. ദേവസി എം.എൽ.എ സമ്മാനിച്ചു. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, അനുസ്മരണ സമിതി ചെയർമാൻ പ്രൊഫ. എ.എം. മാത്യു, ജനറൽ കൺവീനർ എൻ. കുമാരൻ, അഡ്വ. പി.ഐ. മാത്യു എന്നിവർ പ്രസംഗിച്ചു.