bhanayathra
മേലൂരിൽ നടന്ന ഭജന ഘോഷയാത്ര

ചാലക്കുടി: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മേലൂരിൽ ഭജന ഘോഷയാത്രയും വിശ്വാസി സംഗമവും നടത്തി. പൂലാനി എടത്രക്കാവിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര മേലൂർ കാലടി ശിവക്ഷേത്രത്തിൽ സമാപിച്ചു. നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്തു. സമാജം പ്രസിഡന്റ് പി.കെ. കുട്ടപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ പൂലാനി വിഷ്ണുപുരം ക്ഷേത്രം മേൽശാന്തി വിജീഷ് ശാന്തി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സനീഷ് കാലടി പ്രസംഗിച്ചു.