പറപ്പൂർ: പറപ്പൂർ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അരകുളത്തിൽ ഉണ്ണീരി ശങ്കപ്പയുടെ സ്മരണയ്ക്കായുള്ളസൗജന്യ തിമിര ശസ്ത്രക്രിയാ ക്യാമ്പ് 14ന്‌വൃദ്ധരുടെ പകൽവീട്ടിൽ നടക്കും. പരിശോധനയ്ക്കും ശസ്ത്രക്രിയയ്ക്കും രോഗികൾ യാതൊരു ചെലവുമില്ല. ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് കോയമ്പത്തൂർ കണ്ണാശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്രക്ക് ബസ്സും സൗജന്യമായി ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സി.ടി. ചേറു- 9447 351889, പി.ഒ. സെബാസ്റ്റ്യൻ-9495 528558.