പാലപ്പിള്ളി: ജനവാസ മേഖലയായ പാഡി പരിസരത്ത് നിന്നും പശുക്കുട്ടിയെ പുലി കടിച്ചുകൊന്നു. കുണ്ടായി ചക്കിപ്പറമ്പിൽ ആരോത ജോണിയുടെ പശുക്കുട്ടിയെ ആണ് ഇന്നലെ പുലർച്ചെ നാലോടെ ആക്രമിച്ചു കൊന്നത്. റബ്ബർ ടാപ്പിംഗിനായി എത്തിയ തൊഴിലാളികൾ ടോർച്ച് തെളിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് പുലി ഓടി രക്ഷപ്പെട്ടു.