പുതുക്കാട്: പാഴായി എൻ.എസ്.എസ് കരയാഗം വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ സെക്രട്ടറി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.എൻ. പ്രദീപ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ. വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ പ്രതിനിധി സി.ബി. രാജൻ, ചന്ദ്രിക സുരേഷ്, എൻ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.എൻ. പ്രദീപ് (പ്രസിഡന്റ്), കെ. വിജയൻ (സെക്രട്ടറി), അനിത അനിൽകുമാർ (ട്രഷറർ), പി. രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), എൻ. മുരളീധരൻ (ജോയിന്റ് സെക്രട്ടറി).