തൃശൂർ: വേൾഡ് മലയാളി കൗൺസിൽ തൃശൂർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഞായറാഴ്ച പാലസ് ഗ്രൗണ്ട് ശുചീകരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ ബീന മുരളി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ സുജിത് ശ്രീനിവാസൻ, രഞ്ചി ജോൺ, ജോജു വർക്കി, ടി.ബി.പ്രകാശൻ, യു.ഉമ്മർ എന്നിവർ പങ്കെടുത്തു.