ചാവക്കാട്: റോഡുകളുടെ ടാറിംഗിന് അഞ്ചു വർഷത്തെ ഗ്യാരണ്ടി നൽകുക, കരാറുകാരുമായുള്ള അവിഹിത ഇടപാട് അവസാനിപ്പിക്കുക, ക്വാറിവേസ്റ്റിട്ട് കുഴിയടയ്ക്കുന്നത് അവസാനിപ്പിക്കുക, റോഡുകളുടെ റീടാറിംഗ് യുദ്ധകാല അടിസ്ഥാനത്തിൽ നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ഹൈവേ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
സംഘം പ്രസിഡന്റ് എം.എസ്. ശിവദാസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി എ.കെ. അലി അദ്ധ്യക്ഷനായി. ഭാരവാഹികളായ കെ.എ. ജയതിലകൻ, കെ.വി. മുഹമ്മദ്, കെ.കെ. വേണു, കെ.കെ. അലികുഞ്ഞി, കെ.ആർ. രമേഷ് എന്നിവർ സംസാരിച്ചു. മുനിസിപ്പൽ സ്‌ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് കെ.എസ്. വിനയൻ, കെ.എസ്. ബിജു, അർജുനൻ കളത്തിൽ, നരിയംപുള്ളി ഷാജി, സി.എച്ച്. ആഷിക്, സി.എസ്. മനോജ്, എം. ബഷീർ, വാസു ഒരുമനയൂർ എന്നിവർ നേതൃത്വം നൽകി.