തൃപ്രയാർ: നാട്ടിക പഞ്ചായത്തിലെ കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് ജൈവവളം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ഹേമ പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗങ്ങളായ വി.ആർ. പ്രമീള, ലളിത മോഹൻദാസ്, സി.ജി. അജിത്കുമാർ, എൻ.കെ. ഉദയകുമാർ, സജിനി ഉണ്ണ്യാരംപുരയ്ക്കൽ, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ രമ്യ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.