കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതി പ്രകാരം തിരുവഞ്ചിക്കുളം ക്ഷേത്രത്തിന് സമീപം ബോട്ട് ജെട്ടി നിർമ്മിക്കുന്നതിനോട് അനുബന്ധിച്ച് കനാൽ ശുചീകരണം ആരംഭിച്ചു. ജെ.സി.ബി ഉപയോഗിച്ചാണ് ശുചീകരണം നടത്തുന്നത്. വർഷങ്ങൾക്ക് മുൻപ് വഞ്ചിയും കെട്ടുവളളങ്ങളും മറ്റും പോയിരുന്ന ഈ കനാൽ മണ്ണും ചളിയും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് വൃത്തിഹീനമായി കിടക്കുകയാണ്. കനാലിനോട് ചേർന്ന റോഡിന്റെ വീതി കൂട്ടി സൗകര്യം വർദ്ധിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. ശുചീകരണത്തിന്റെ പ്രവർത്തനോദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു. കെ.എസ്. കൈസാബിന്റെ അദ്ധ്യക്ഷതയിൽ മുസരിസ് പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എ. നൗഷാദ്, ഷീല രാജ് കമൽ, എം.എസ്. വിനയകുമാർ, സി.വി. ഉണ്ണിക്കഷ്ണൻ, ജോസഫ് തുടങ്ങിയവർ സംസാരിച്ചു.