ആമ്പല്ലൂർ: സംസ്ഥാന സർക്കാരിന്റെ നവകേരള മിഷൻ ലൈഫ് പദ്ധതി രണ്ടാം ഘട്ടം പ്രകാരം ജില്ലയിൽ ഒന്നാമതായി പൂർത്തിയാക്കിയ അളഗപ്പനഗർ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ റോസാ കോട്ടൂരാന്റെ വീടിന്റെ ഉദ്ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ എന്നിവർ മുഖ്യാതിഥികളായി. ലൈഫ് മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ലിൻസ് ഡേവിസ് പദ്ധതി വിശദീകരിച്ചു.ജയന്തി സുരേന്ദ്രൻ, സനൽ മഞ്ഞളി, ഭാഗ്യവതി ചന്ദ്രൻ, കെ. പ്രദീപ് കുമാർ, ടെസ്സി വിൽസൺ, സി.ജി. അലക്‌സ്, പ്രിൻസി ഡേവിസ്, എൻ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.