കുന്നംകുളം: പ്രളയദുരന്ത ബാധിതർക്ക് കൈത്താങ്ങായി ചീരംകുളം ക്ഷേത്രക്കമ്മിറ്റിയും പൂരാഘോഷക്കമ്മിറ്റിയും സംയുക്തമായി പിരിച്ചെടുത്ത 94001 രൂപ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ക്ഷേത്രാങ്കണത്തിൽ വച്ച് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് സഹദേവൻ മേപ്പറമ്പത്തിൽ നിന്നും കുന്നംകുളം താലൂക്ക് സൂപ്രണ്ട് ടി. ബ്രീജകുമാരി തുക ഏറ്റുവാങ്ങി. ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, ക്ഷേത്രം ഭരണസമിതി ജനറൽ സെക്രട്ടറിമാരായ ടി.എസ്. സുബ്രഹ്മണ്യൻ, അശോക് കുമാർ എന്നിവർ സംബന്ധിച്ചു.