vada

മുല്ലശ്ശേരി: മുല്ലശ്ശേരിയിലുള്ള ജീവിതശൈലി രോഗങ്ങളാൽ വലയുന്നവർ ഹോട്ടലിൽ കയറി ഇനി എണ്ണ കിനിയുന്ന പലഹാരങ്ങൾ കഴിക്കേണ്ട, ആവിയാൽ വേവിച്ചെടുക്കുന്ന ആവി പറക്കുന്ന പലഹാരങ്ങളുമായി മുല്ലശ്ശേരി പഞ്ചായത്തിന്റെ കുടുംബശ്രീ കാന്റീൻ പ്രവർത്തനം തുടങ്ങി. വെള്ളിയാഴ്ച രാവിലെ നടന്ന ഹ്രസ്വമായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഹുസൈൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീമ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷയായി. ജനപ്രതിനിധികളായ ജയ വാസുദേവൻ, എ.പി. ബെന്നി, ബബിത ലിജോ, പഞ്ചായത്ത് സെക്രട്ടറി കെ.എ. ഉല്ലാസ്, അസി. സെക്രട്ടറി കെ.എസ്. ജോസ്‌മോൻ എന്നിവർ സംസാരിച്ചു.