മാള: കുടുംബ വഴക്കിനെ തുടർന്നുള്ള അടിപിടിക്കിടയിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ മരുമകന്റെ അറസ്റ്റ് രേഖപ്പെടുത്തി. മേലഡൂർ കുണ്ടേലിത്തെറ്റയിൽ കുഞ്ഞയ്യപ്പനാണ് (65) കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. സംഭവത്തെ തുടർന്ന് കുഞ്ഞയ്യപ്പന്റെ മകളുടെ ഭർത്താവ് കുന്നുകര സ്വദേശി മൂത്തേടത്ത് ഷാബുവിനെ (38) രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാത്രി ഒമ്പതരയോടെ സംഭവം നടക്കുമ്പോൾ ഇരുവരും മദ്യപിച്ചിരുന്നു.
മദ്യപിച്ചുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. തറയിൽ തലയടിച്ച് വീണ കുഞ്ഞയ്യപ്പനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുമായി മുമ്പും വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാള പൊലീസ് മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: മണി. മക്കൾ: മഞ്ജു,അഞ്ജു.. .