dog
തൃശൂർ പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ നായ ഹണി, ചാലക്കുടി ഗവ.സ്കൂൾ അങ്കണത്തിൽ മണം പിടിച്ചെത്തിയപ്പോൾ

ചാലക്കുടി:എ.ടി.എം കവർച്ചയ്ക്ക് പിന്നിൽ കേരളത്തിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യക്കാരുടെ സഹായം ലഭിച്ചെന്ന സംശയം ബലപ്പെടുന്നു. റെയിൽവേ സ്റ്റേഷൻ റോഡിലെ കാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ പ്രകാരം ഏഴ് പേരാണ് മോഷണത്തിന് പിന്നിലെങ്കിൽ തീർച്ചയായും അവർക്ക് പ്രാദേശിക സഹായം ലഭിച്ചിരിക്കണമെന്ന് അന്വേഷണ സംഘം കരുതുന്നു.

വാഹനം ഉപേക്ഷിച്ച ശേഷം ഇവർ റെയിൽവേ സ്റ്റേഷൻ റോഡിലൂടെ നടന്നാണ് പോയത്. സ്‌കൂൾ വരാന്തയിൽ വച്ച് പണം പങ്കുവയ്ക്കലും മറ്റും നടന്നതും കൃത്യമായി റെയിൽവേ സ്റ്റേഷൻ ലക്ഷ്യമായി നടന്നുനീങ്ങിയതും മുൻപരിചയമുള്ളവരുടെ സാന്നിദ്ധ്യത്തിലായിരിക്കാമെന്നാണ് അനുമാനം. ഉപേക്ഷിക്കപ്പെട്ട പിക്കപ്പ് വാനിൽ പണവുമായെത്തിയ സംഘത്തെ കാത്ത് ചാലക്കുടിയിൽ മറ്റ് ചിലരുമുണ്ടായിരുന്നുവെന്നും സംശയിക്കുന്നു. ഇവർ രക്ഷപ്പെടാൻ സാദ്ധ്യതയുള്ള മറ്റിടങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.

കെ.എസ്.ആർ.ടി സ്റ്റാൻഡ് പരിസരത്തെ ആട്ടോ ഡ്രൈവർമാരിൽ നിന്നും വിവരം ശേഖരിക്കുന്നുണ്ട്. ഈ ഭാഗത്തെ നിരീക്ഷണ കാമറകളും പരിശോധിക്കുന്നുണ്ട്. ഇതിനിടെ ചാലക്കുടിയിലെ അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥർ കോട്ടയത്തേക്കും പോയി. എ.ടി.എം കൗണ്ടർ കവർച്ചയ്ക്ക് തുടക്കമിട്ടത് കോട്ടയം ജില്ലയിൽ നിന്നുമായിരുന്നു. ഇവിടത്തെ ഒരാളുടെ പിക്കപ്പ് വാൻ മോഷ്ടിച്ചാണ് സംഘം സഞ്ചരിച്ചത്. . .