ഗുരുവായൂർ: നഗരസഭ ഒന്നാം വാർഡിലെ കുട്ടാടൻ പാടത്ത് തരിശു കിടന്നിരുന്ന മൂന്ന് ഏക്കറോളം സ്ഥലത്ത് നെൽക്കൃഷി അരംഭിച്ചു. മൂന്ന് പതിറ്റാണ്ടുകളായി തരിശുകിടന്നിരുന്ന സ്ഥലത്താണ് കൃഷി തുടങ്ങിയത്. 'ഉമ' ഇനത്തിലുള്ള വിത്താണ് കൃഷിയിറക്കിയിട്ടുള്ളത്. കൗൺസിലർ എം.എ. ഷാഹിന ഞാറ് നടീൽ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ ഫൈസൽ പൊട്ടത്തയിൽ, ഷീന ചന്ദ്രൻ, കെ.വി. സുബ്രഹ്മണ്യൻ, സുരേഷ് വടക്കുമ്പാട്ട്, എ.കെ. നാസർ, മുരളി പൊലിയത്ത് എന്നിവർ സംസാരിച്ചു. വെളുത്താട്ടിൽ ഷെരീഫ്, വലിയകത്ത് മുസ്തഫ, മാമ്പുള്ളി ഞാലിൽ ഷെമീർ മൂസ എന്നിവരുടെ സ്ഥലത്താണ് ജനകീയ കൂട്ടായ്മയിൽ കൃഷി നടത്തുന്നത്.