കുറ്റിച്ചിറ : ശബരിമലയിലെ സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്നും, ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോടശ്ശേരി പഞ്ചായത്തിലെ അയ്യപ്പ ഭക്ത കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്തജന നാമജപയാത്ര നടത്തി.
കുണ്ടുകുഴിപ്പാടം ശ്രീ അന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി മഹാക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഭക്തജന നാമജപ യാത്ര കുറ്റിച്ചിറ ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ എം.കെ സുനിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ ടി.കെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ് രാധാകൃഷ്ണൻ , പി.സി മനോജ്, കെ.ബി അജോഷ്, പി.ജി സന്തോഷ് കുമാർ, സ്റ്റാർലി തോപ്പിൽ, എം.കെ രമേശൻ , എ.വി സുധീഷ്, സി.എൻ അനീഷ് ശാന്തി, സുഭാഷിണി സുധാകരൻ, ബിന്ദു മനോഹരൻ, ഷീല രാജൻ എന്നിവർ പ്രസംഗിച്ചു .. . .