namajapam
പേരകം നാമജപ പദയാത്ര

ചാവക്കാട്: ശബരിമല യുവതി പ്രവേശന വിധിക്കെതിരെയും ഇടതുസർക്കാർ നയത്തിനെതിരെയും ശബരിമല കർമ്മസമിതി പേരകം ദേശത്തിന്റെ ആഭിമുഖ്യത്തിൽ നാമജപ പദയാത്ര നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. മരയ്ക്കാത്ത് വിശ്വനാഥൻ അദ്ധ്യക്ഷനായി. ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് ജനറൽ സെക്രട്ടറി ശശി ആനക്കോട്ടിൽ, എ. വേലായുധകുമാർ, ഷനിൽ താമരശ്ശേരി, ബിജീഷ് പരപ്പിൽ, രതീഷ് മരക്കാത്ത്, പ്രവീൺ, ജിതിൻ സുമൽ കൂമ്പിൽ, പ്രദീപ് താഴിശ്ശേരി എന്നിവർ നേതൃത്വം നൽകി.