namajapa-goshyathra-
വേലൂരിൽ നടന്ന നാമജപ ഘോഷയാത്ര

എരുമപ്പെട്ടി: ശബരിമലയിലെ യുവതി പ്രവേശന തീരുമാനത്തിനെതിരെ എരുമപ്പെട്ടി മേഖലയിൽ ബഹുജന ശരണ മന്ത്ര നാമജപ ഘോഷയാത്രകൾ നടത്തി. എരുമപ്പെട്ടി, നെല്ലുവായ്, മുരിങ്ങത്തേരി,കടങ്ങോട്, പാഴിയോട്ടുമുറി, കുടക്കുഴി, തോന്നല്ലൂർ , പാത്രമംഗലം,വേലൂർ എന്നിവടങ്ങളിലാണ് നാമജപ യാത്രകൾ നടന്നത്. അയ്യപ്പ സേവാസംഘങ്ങൾ, ദേശ വിളക്ക് കമ്മിറ്റികൾ, ക്ഷേത്ര കമ്മറ്റികൾ, ഉത്സവ കമ്മറ്റികൾ എന്നിവയുടെ നേതൃത്വത്തിലാണ് ഘോഷയാത്രകൾ നടത്തിയത്.