തൃപ്രയാർ: ദേശീയപാത സ്വകാര്യവത്കരണത്തിനെതിരെ എങ്ങണ്ടിയൂർ കുടിയിറക്ക് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കഞ്ഞിവയ്പ് സമരം നടത്തി. കഞ്ഞിവയ്പിന്റെ ഉദ്ഘാടനം സ്‌നേഹ ലിജി നിർവഹിച്ചു. ദേശീയ പാത ആക്ഷൻ കൗൺസിൽ ചെയർമാൻ ഇ.വി. മുഹമ്മദലി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കെ.എസ്. ദേവദത്തൻ അദ്ധ്യക്ഷനായി. തമ്പി കളത്തിൽ സ്വാഗതം പറഞ്ഞു. കുടിയിറക്ക് വിരുദ്ധ സമിതി സംസ്ഥാന സമിതി അംഗവും ആർ.എം.പി (ഐ) ജില്ലാ കമ്മിറ്റി അംഗവും ആയ മോചിത മോഹനൻ മുഖ്യപ്രഭാഷണം നടത്തി. അക്ബർ എടക്കഴിയൂർ, സുനിൽകുമാർ കാര്യാട്ട്, സിദ്ദിഖ് ഹാജി എന്നിവർ സംസാരിച്ചു. അഡ്വ. രജിത ഹർഷൻ നന്ദിയും പറഞ്ഞു.