kuhs

പരീക്ഷ

നവംബർ 12 മുതൽ ആരംഭിക്കുന്ന എം.ഡി, എം.എസ് ആയുർവേദ പ്രിലിമിനറി റഗുലർ (2016 സ്‌കീം) പരീക്ഷയ്ക്ക് 23 വരെ തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പർ ഒന്നിനു 105 രൂപ ഫൈനോടുകൂടി 26 വരെയും, 315 രൂപ സൂപ്പർഫൈനോടു കൂടി 29 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

പരീക്ഷാ ടൈംടേബിൾ

22 മുതൽ 25 വരെയുള്ള തീയതികളിലായി നടക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി റഗുലർ/സപ്‌ളിമെന്ററി(2016 ആന്റ് 2013 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, ഇരുപത്തിരണ്ടു മുതൽ ഇരുപത്തിയേഴ് വരെയുള്ള തീയതികളിലായി നടക്കുന്ന സെക്കൻഡ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി റഗുലർ ആൻഡ് സപ്ലിമെന്ററി (2013 സ്‌കീം) പ്രാക്ടിക്കൽ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ ബി.എസ്.സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ, സപ്ലിമെന്ററി (2016 , 2014 ആൻഡ് 2010 സ്‌കീം) തിയറി ടൈംടേബിൾ പ്രസിദ്ധീകരിച്ചു