തൃശൂർ: പ്രളയാനന്തര പുനർനിർമ്മിതിക്ക് വിഭവ സമാഹരണം നടത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ- സാംസ്‌കാരിക സംഗമത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ജില്ലയിലെ മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, അഡ്വ. വി.എസ്. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം നാളെ ചേരും. രാവിലെ പത്തിന് ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിലാണ് യോഗമെന്ന് കളക്ടർ ടി.വി. അനുപമ അറിയിച്ചു.